- Advertisement -[the_ad id="14637"]
ഗുരുവായൂർ നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കെ ദാമോദരൻ ലൈബ്രറി ഹാളിൽ ലോൺ, ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു.
പ്രസ്തുത മേളയിൽ വിവിധ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ 6 സംരംഭകർക്ക് വായ്പയും നഗരസഭ അനുവദിച്ച 5 സംരംഭകർക്കുള്ള ലൈസൻസും ,”ഒരു കുടുംബം ഒരു സംരംഭം” പ്രത്യേകമായ പദ്ധതിയിൽ സബ്സിഡി തുകയും അനുവദിച്ച് മേളയിൽ വിതരണം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മേള ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ്
അധ്യക്ഷത വഹിച്ചു . എ എം ഷഫീർ സ്വാഗതവും വ്യവസായ ഓഫീസർ ബിന്നി വി സി നന്ദിയും രേഖപ്പെടുത്തി