ഗുരുവായൂർ : ആംബുലൻസ് സർവ്വീസ്, ജീവ കാരുണ്യ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് പ്രവർത്തനങ്ങളും, നിർദ്ദനരായ മിടുക്കരായ കുട്ടികളുടെ വിദ്യഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, പഠനോപകരണ വിതരണം തുടങ്ങിയ മേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഗുരുവായൂരിൽ സുതാര്യമായി പ്രവർത്തിച്ചുവരുന്ന സർക്കാർ അംഗീകൃത സംഘടനയായ ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ്റെ 2024 ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗുരുവായൂർ കെ ടി ഡി സി തമരിൻഡ് ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അഭിലാഷ് വി. ചന്ദ്രൻ (പ്രസിഡൻ്റ്), സുമേഷ് കൊളാടി (ജനറൽ സെക്രട്ടറി), ജമാലുദ്ദീൻ മരട്ടിക്കൽ (ട്രഷറർ), എം. അബ്ദുൾ അസീസ് പനങ്ങായിൽ (വൈസ് പ്രസിഡൻ്റ്), കെ.പ്രേമരാജൻ(ജോ. സെക്രട്ടറി), കെ.മോഹന കൃഷ്ണൻ (ഓഡിറ്റർ) എന്നിവരെ ഐക്യകണ്ഠേനെ തിരഞ്ഞെടുത്തു.