ഒരുമനയൂർ : ഒരുമനയൂർ പൊയ്യയിൽ ശ്രീ ധർമ്മശാസ്ത്രാ ക്ഷേത്രത്തിന്റെയും ജാഗൃതി ഗുരുവായൂരിന്റേയും ആര്യ ഐ കെയറിന്റേയും സംയുക്താഭിമുഖ്യത്തിൽ ഒരുമനയൂർ പൊയ്യയിൽ ശ്രീ ധർമ്മശാസ്ത്രാ ക്ഷേത്രപരിസരത്തു വെച്ച് നടന്ന നേത്രശ്രീ പദ്ധതിയിൽ സൗജന്യ നേത്ര രോഗ നിർണ്ണയവും ജനറൽ മെഡിക്കൽ ക്യാമ്പും നടന്നു. നൂറിൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ നിന്ന് പത്തു പേരെ സൗജന്യ കീ ഹോൾ സർജറിക്ക് തെരഞ്ഞെടുത്തു.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം നേത്ര ചികിത്സ നടത്താൻ കഴിയാതെ വിഷമിക്കുന്നവരെ വെളിച്ചത്തിലേയ്ക്ക് നയിക്കുവാൻ ലക്ഷ്യമിട്ട് ജാഗൃതി ആരംഭിച്ച നേത്രശ്രീ പദ്ധതിയുടെ ഭാഗമായി നടന്ന ക്യാമ്പ് ഡോ. രങ്കണ്ണ കുൽക്കർണി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജാഗൃതി പ്രസിഡന്റ് പ്രൊഫ. എൻ.വിജയൻ മേനോൻ അധ്യക്ഷത വഹിക്കുകയും ജാഗ്യതി ജനറൽ സെക്രട്ടറി സി.സജിത് കുമാർ സ്വാഗത പ്രസംഗവും, ഡോ. മിനു ദത്ത് ആമുഖ പ്രഭാഷണവും നിർവഹിച്ചു.
പൊയ്യ ക്ഷേത്രം പ്രസിഡന്റ് ഡി.പുഷ്പരാജ് , എം.അനൂപ്,കെ.പി.ഉണ്ണികൃഷ്ണൻ, വി ആർ സുനിൽ കുമാർ, പി. ശിവദാസൻ, ടി. വി. കവിത തുടങ്ങിയവർ നേതൃത്വം നൽകിയ പരിശോധന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. ഡോ.കെ.ബി മിനുദത്ത്, ഡോ. നീരജ, ഡോ. രങ്കണ്ണ കുൽക്കർണി എന്നിവർ രോഗികളെ പരിശോധിച്ചു.