75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം

75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം.

പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ്. ഇതാണ് റിപ്പബ്ലിക് എന്ന വാക്കിൻ്റെ അർത്ഥം. രാജ്യം പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നു.

ഇന്ത്യയുടെ സൈനികശക്തി, സാംസ്കാരിക വൈവിധ്യം, സാങ്കേതിക പുരോഗതി എന്നിവ വിളിച്ചോതുന്ന പ്രൗഢഗംഭീരമായ പരേഡ്, രാഷ്ട്രപതി ഭവന് മുന്നിൽ പതാക ഉയർത്തുന്ന സമയത്തെ ഗൺ സല്യൂട്ട്, വിവിധ സേന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവാ മെഡൽ നൽകി ആദരം. ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കാൻ വിദേശ രാഷ്ട്രത്തലവന്മാരാണ് അതിഥികളായി എത്തുന്നത്. നാലുദിവസം നീളുന്ന ആഘോഷ പരിപാടികൾ ജനുവരി 29ന് നടക്കുന്ന റിട്രീറ്റ് സെറിമണിയോടുകൂടി അവസാനിക്കും.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts