the digital signature of the temple city

ദേശപറയിലൂടെ ദേവീ സായൂജ്യം പകർന്നവർക്ക് ദേശസ്നേഹവന്ദനവുമായി ക്ഷേത്രകലാവാദ്യ ആസ്വാദക വൃന്ദത്തിൻ്റെ സമാദരം 

- Advertisement -[the_ad id="14637"]

 ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മകര ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ അഞ്ഞൂറോളം ഭവനങ്ങളിൽ നേരിട്ടെത്തി അനുഷ്ഠാന നിറവോടെ ആത്മീയ സായൂജ്യം പകർന്ന് നൽക്കുന്ന ആചാര മഹിമയോടെ അതിപ്രധാനത്തോടെ സൽസംഗമഹിമയോടെ പൂർത്തികരിച്ച ദേശ പറ സംഘത്തിന് ക്ഷേത്രകലാ വാദ്യ ആസ്വാദവൃന്ദ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുദക്ഷിണയും, വസ്ത്രവും നൽകി സ്നേഹവന്ദനം ഒരുക്കി സമാദരിച്ചു.

ക്ഷേത്രാങ്കണ പരിസരത്ത് കൺവീനർ ശിവൻകണിച്ചാടത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാദരണ സദസ്സ് ചെയർമാൻ ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. ഗുരുദക്ഷിണയും സമർപ്പിച്ചു. ക്ഷേത്രത്തിൽ ദേശപറജനുവരി 2ന് തുടക്കം കുറിച്ച് മകരചൊവ്വ ദിനമായ16 വരെപതിനഞ്ച് ദിനങ്ങളിലായി ഓരോ ദിവസവും പ്രഭാതം മുതൽ രാത്രി വരെയായി ഭവനങ്ങളിൽ ദേവീ സാമീപ്യമായി എത്തി ചേർന്ന് . വരവേൽപ്പും, വാദ്യവും, താളവും, നൃത്തവും, ശംഖു്നാദവും, വെളിച്ചപ്പെടലും, കല്പനയും ഒരുക്കിയാണ് അണിഞ്ഞൊരുക്കി വെച്ച നിറപ്പറകളിൽ സമർപ്പണ സായൂജ്യം നൽകി ദേശ പറ പൂർത്തികരിച്ചത്. ക്ഷേത്ര കോമരവും ഭഗവതി സ്വരൂപനുമായ സംഘ മുഖ്യസാരഥി ശ്രീധരൻ അയ്യപ്പത്ത്, വാദ്യത്തിന് ഇടം തലയിലും, വലതലയിലുമായി പ്രതിഭകളായ ഷൺമുഖൻ തെച്ചിയിൽ, ടി.കേശവദാസ്, ദേവീദാ സൻ എടവന, ടി.ശിവൻ, ഇലത്താളവുമായി വിവേക് ഗുരുവായൂർ, കുറുംകുഴലുമായി സുരേഷ് ഗുരുവായൂർ പൂക്കുലകുറ്റി ചാട്ടവുമായി വിവേക് ചെമ്മണ്ണൂർ, ചേങ്ങല വാദ്യമായി വിഷ്ണുതിരുവെങ്കിടം, വിളക്കുപിടിയായി വി.രാജു, വട്ടിയായി അശോകൻ കണ്ടംകുളം, തുടങ്ങി വിവിധ വിഭാഗങ്ങളിൽ നേതൃത്വം നൽകിയവരെയാണ് ഗുരുദക്ഷിണ സമർപ്പിച്ച് സ്നേഹവന്ദനം നൽകി സമാദരിച്ചത്. ഉണ്ണികൃഷ്ണൻ എടവന, ശ്യാമളൻ ഗുരുവായൂർ, ഗുരുവായൂർ ജയപ്രകാശ്, മണി കൂടത്തിങ്കൽ, പി.കെ.വേണുഗോപാൽ, എ.ഗോപീകൃഷ്ണൻ എന്നിവരും ദേശ പറ സമർണപ്പവുമായി നിറഞ്ഞ് നിൽക്കുകയും ചെയ്തു. പരിപാടിക്ക് രാജു കോക്കൂർ, കെ ഹരി നാരായണൻ, ശിവരാജ ശങ്കർ, കെ അപ്പുകുട്ടൻ, പി മുരളീധരൻ എന്നിവർ നേതൃത്വം നൽകി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts