- Advertisement -[the_ad id="14637"]
ഗുരുവായൂര്‍ ദര്‍ശനത്തിൻ്റെ അനുഭവങ്ങൾ എക്സ് പ്ലാറ്റ്ഫോമില്‍ മലയാളത്തില്‍ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പവിത്രമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു. ഈ ക്ഷേത്രത്തിന്റെ ദിവ്യമായ ഊര്‍ജം അളവറ്റതാണ്. എല്ലാ ഇന്ത്യക്കാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും തുടരാന്‍ ഞാന്‍ പ്രാര്‍ഥിച്ചു”; എന്നായിരുന്നു ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം മോദി എക്സില്‍ കുറിച്ചത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്.