ഗുരുവായൂർ: 45 ലക്ഷം സന്യാസിമാരും, 7500 ൽപരം ആശ്രമങ്ങളും മഠങ്ങളും അംഗീകരിച്ച് അംഗത്വമെടുത്ത ഒരു സന്യാസ കൂട്ടായ്മയായ അഖിൽ ഭാരതീയ സന്ത് സമിതിയുടെ ദേശീയ സെക്രട്ടറിയും സംസ്ഥാന സന്യാസി സഭ, ദേശീയ സന്യാസി സഭ, ആദിശങ്കര അദ്വൈത അഖാഡ എന്നിവയുടെ പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന സംപൂജ്യ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ന്റെ നേതൃത്വത്തിൽ ഗുരുവായൂർ സായ് മന്ദിർ ആശ്രമത്തിന്റെ മഠാധിപതി മൗനിയോഗി ഹരിനാരായണ സ്വാമിജിയെ ആദിശങ്കര അദ്വൈത അഖാഡയുടെ ജനറൽ സെക്രട്ടറിയായും, അഖിൽ ഭാരതീയ സന്ത് സമിതി അംഗമായും പ്രഖ്യാപിച്ചു.
2024 ജനവരി 13 ന് രാവിലെ 11 മണിക്ക് ഗുരുവായൂർ സായ് മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ ഹോമാഗ്നി സാക്ഷിയായിരുന്നു പ്രഖ്യാപനം.