ചാവക്കാട്: അഭിഭാഷകനെതിരെ അപമാര്യാദയായി പെരുമാറുകയും കള്ള കേസുകൾ എടുക്കുകയും ചെയ്ത ആലത്തൂർ എസ് ഐ ക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെനാവശ്യപ്പെട്ടു ചാവക്കാട് ബാർ അസോസിയേഷൻ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
യോഗം അഡ്വ രജിത്കുമാർ ഉദ്ഘാടനം നിർവഹിച്ചു ബാർ അസോസിയേഷൻ പ്രസിഡന്റ് സിജു മുട്ടത്ത് അധ്യക്ഷത വഹിച്ചു
ആലത്തൂർ എസ് ഐക്കെതിരെ സത്വര നടപടികൾ കൈകൊള്ളുക അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പ്രമേയം അവതരിപ്പിച്ചു
യോഗത്തിൽ അഭിഭാഷകരായ സുഭാഷ്കുമാർ, രാമചന്ദ്രൻ, ചാവക്കാട് ബാർ അസോസിയേഷൻ സെക്രട്ടറി ഷൈൻ മനയിൽ, സ്റ്റോബി ജോസ്, മുഹമ്മദ് ബഷീർ, സി ഐ എഡിസൺ, ജോബി ഡേവിഡ്, അക്തർ അഹമ്മദ്, ബിജു ശ്രീനിവാസ്, പ്രിയദർശിനി, ഷീജ. സി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.