ഗുരുവായൂർ നഗരസഭാ വാർഡ് 14 ൽ മോഹനേട്ടന്റെ ഭവന നിർമ്മാണത്തിനു ഖത്തർ ഇൻകാസ് ഒഐസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ധനസഹായം കൈമാറി.. ഇൻകാസ് സെൻട്രൽ കമ്മിറ്റി മെമ്പർ മുജീബ്.വി.സി.അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി ഇൻകാസ് ഗ്ലോബൽ മെമ്പർ നാസർ വടക്കേക്കാട് ധനസഹായം മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ.രവികുമാറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ,നഗരസഭാ കൗൺസിലർ സി.എസ്.സൂരജ്,ഇൻകാസ് സെൻട്രൽ കമ്മിറ്റി മെമ്പർ കെ.കെ.മധുസൂദനൻ,ഇൻകാസ് തൃശൂർ ജില്ലാ സെക്രട്ടറി മുരളി തൊയക്കാവ്,യുത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രെട്ടറി വി.എസ്.നവനീത്,ഷൈൻ മനയിൽ,എ
കെ.ഷൈമിൽ,സലിൽ കുമാർ, മുഹമ്മദുണ്ണി.പി. എം, സുഷാബാബു,ഹസ്സൻ വടക്കേക്കാട്, സതീശൻ.സി.കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


