ഗുരുവായൂർ: നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ യാത്രാ വാരത്തോടനുബന്ധിച്ച് നടത്തുന്ന സൈക്കിൾ മഹോത്സവത്തിന്റെ മുന്നോടിയായിട്ടാണ് ജീവ ഗുരുവായൂർ സൈക്കിളോട്ട മത്സരം സംഘടിപ്പിച്ചത്. മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിൾ ഓട്ടമത്സരം ജീവ ഗുരുവായൂരിന്‍റെ പ്രസിഡണ്ട് പി ഐ സൈമൺ മാസ്റ്റരുടെ നേതൃത്വത്തിൽ തിരൂർ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോക്ടർ പി എ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
10.5 കിലോമീറ്റർ സൈക്കിളോട്ട മഹോത്സവ മത്സരത്തിലെ വിജയികൾ. പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം ചാൾസ് പേരകം 22.37 മിനിറ്റ്. രണ്ടാം സ്ഥാനം കാർത്തികേയൻ ഗുരുവായൂർ 24 .20 മിനിറ്റ്: മൂന്നാം സ്ഥാനം ജാഫർ 25.03 മിനിറ്റ്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം രഹന ചാവക്കാട് 31.05 മിനിറ്റ്; രണ്ടാം സ്ഥാനം സലീന 38.50 മിനിറ്റ്; മൂന്നാം സ്ഥാനം സുനിത 44 .O2 മിനിറ്റ്.
കോ-ഓഡിനേറ്റർ അഡ്വ രവി ചങ്കത്ത് സ്വാഗതവും, കൺവീനർ ഷാജൻ ആളൂർ നന്ദിയും പറഞ്ഞു. ഗുരുവായൂർ എൻ ആർ ഐ അസോസിയേഷൻ പ്രസിഡണ്ട് ഷാഫിറലി, മോണിംഗ് വാക്ക് ഗ്രൂപ്പ് പുന്ന പ്രസിഡണ്ട് സുധീർ, ചാവക്കാട് സൈക്കിൾ ഗ്രൂപ്പ് ക്യാപ്റ്റൻ നിഷാദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സെക്രട്ടറി സന്ധ്യ ഭരതൻ, ട്രഷറർ മുരളീധര കൈമൾ, കെ യു കാർത്തികേയൻ, ഹൈദരലി പാലുവായ്, ഹുസൈൻ ഗുരുവായൂർ,അസ്ക്കർ കൊളംബോ, മുരളി അകമ്പടി തുടങ്ങിയവർ നേതൃത്വം നൽകി. ഗുരുവായൂർ എൽ ആർ ഐ അസോസിയേഷന്റെ ആംബുലൻസ് സേവനം യാത്രയുടെ ആദ്യാവസാനം വരെ ലഭിച്ചിരുന്നു. നല്ല ജീവന പ്രസ്ഥാനത്തിന്റെ സൈക്കിൾ യാത്രക്ക് ജനുവരി 10 ബുധനാഴ്ച മഞ്ജുളാൽ പരിസരത്തുവെച്ച് വരവേൽപ്പ് നൽകുന്നതോടനുബന്ധിച്ച് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കുന്നതാണ്.