തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം. 51 അടി ഉയരമുള്ള ചിത്രം ലോകത്തെ എറ്റവും വലിയ മണല്ചിത്രമെന്ന നിലയില്‍ ലോക റിക്കാര്‍ഡാകും. നരേന്ദ്ര മോദിയുടെ ജന്മനാടായ വഡോദര അടക്കം രാജ്യത്തെ 51 സ്ഥലങ്ങളില്‍നിന്നുള്ള മണ്ണ് ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്.
പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയുടെ നേതൃത്വത്തിലാണു മണല്‍ ചിത്രം ഒരുക്കിയത്. പത്ത് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്. ഗോകുലം ഗ്രൂപ്പാണ് നിര്‍മാണ ചെലവ് വഹിക്കുന്നത്. തേക്കിന്‍ക്കാട് മൈതാനത്ത് ബി ജെ പിയും മഹിളാ മോര്‍ച്ചയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സ്ത്രീശക്തി മോദിക്കൊപ്പം എന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിക്ക് ചിത്രം സമര്‍പ്പിക്കും.