ഗുരുവായൂർ: ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശ പെരുമയിൽ നടത്തപ്പെടുന്നഅതി ഗംഭീര ദേശവിളക്ക് ഡിസംമ്പർ 15 വെളളിയാഴ്ച സമുചിതമായി സാഘോഷം നടത്തപ്പെടുന്നു.
തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ സത്യമുദ്ര നിറക്കൽ, കേളി, മഹാഗണപതി ഹോമം, അഷ്ടപതി, ഉച്ചപ്പാട്ട് എഴുന്നള്ളിപ്പ്, പാലകൊമ്പ് എഴുന്നള്ളിപ്പ്, ആൽത്തറമേളം, പന്തലിൽ പാട്ട്,, പാൽ കിണ്ടി എഴുന്നള്ളിപ്പ്, തുടങ്ങി ആഘോഷ മഹിമയോടെ മഹാ അന്നദാനവുമായിട്ടാണ് അയ്യപ്പൻ വിളക്ക് ദേശ കൂട്ടായ്മയിൽ ആധ്യാത്മിക നിറവിൽ ഒരുക്കിയിട്ടുള്ളത്, മച്ചാട് സുബ്രഹ്മണ്യനും സംഘവുമാണ് വിളക്ക് പാർട്ടി. എല്ലാ ഭക്ത ജനങ്ങളുടെയും സഹായ സഹകരണങ്ങളും സാന്നിധ്യവും സംഘാടകസമിതി അഭ്യർത്ഥിച്ചു.