the digital signature of the temple city

വൃക്ക രോഗികൾക്കായി കൺസോൾ മെഡിക്കൽ ട്രസ്റ്റിന്റെ സാന്ത്വന കുടുംബ സംഗമം

- Advertisement -[the_ad id="14637"]

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്കും കുടുംബാംഗങ്ങൾക്കായി സാന്ത്വന സംഗമം സംഘടിപ്പിച്ചു. രോഗികൾക്കായി നൽകുന്ന സൌജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഉദ്ഘാടനം ചെയ്തു.

ജീവിത ശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വ്യക്തിയുടെ ആരോഗ്യത്തിൽ വലിയ മാറ്റം വരുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ലീഡ് വെൽഫെയർ സൊസൈറ്റി ചെയർമാൻ യൂസഫ് ടി. വി. മുഖ്യാതിഥിയായി . കൺസോർ ഖത്തർ പ്രസിഡന്റ് ആർ. പി. അബ്ദുൾ ജലീൽ പ്രവാസി പ്രതിനിധികളുടെ വകയായി 100 ഡയാലിസിസിനുള്ള ധനസഹായം കൈമാറി . കൺസോൾ രൂപം കൊടുക്കുന്ന ഫാമിലി ചാരിറ്റി മിഷൻ വനിതാ സംഘടനയുടെ പ്രതിനിധിയായി അഡ്വ: രാജിക സത്യൻ പ്രസംഗിച്ചു.

കൺസോൾ പ്രസിഡണ്ട് എം.കെ. നൌഷാദ് അലി അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ: സുജിത് അയിപ്പുള്ളി സ്വാഗതം പറഞ്ഞു. കൺസോൾ തുടങ്ങി വെച്ച പാലിയേറ്റീവ് സെൻററിന്റെ നിർമ്മാണത്തെക്കുറിച്ച് മുൻ പ്രസിഡണ്ട് വി.എം.സുകുമാരൻ മാസ്റ്ററും രോഗികളുടെ പരിചരണത്തെക്കുറിച്ച് ക്ളിനിക്കൽ കോ-ഓർഡിനേറ്റർ കെ.ഷംസുദ്ധീനും സംസാരിച്ചു. ട്രസ്റ്റിമാരായ ജമാൽ താമരത്ത്, പി.എം. അബ്ദുൾ ഹബീബ്, സി.കെ ഹക്കീം ഇമ്പാർക് സാമൂഹ്യ പ്രവർത്തകനായ ഷെഫീഖ് മരുതയൂർ എന്നിവർ പ്രസംഗിച്ചു. പി.വി. അബ്ദു മാഷ് നന്ദി പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts