ഗുരുവായൂർ: തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സഹകരണദിനത്തോടനുബന്ധിച്ച് ചാവക്കാട് ഫർക്കാറൂറൽ ബാങ്ക് ഡയറക്ടറായി തെരെഞ്ഞെടുക്കപ്പെട്ട തിരുവെങ്കിടം നായർ സമാജം വനിതാ വിഭാഗം മുഖ്യ സാരഥികളിൽ ഒരാളായ രമ്യ വിജയകുമാറിന് സ്വീകരണം നൽകി അനുമോദിച്ചു.
സമാജം ഓഫീസിൽ ചേർന്ന അനുമോദന ചടങ്ങ് മുൻ അർബൻ ബാങ്ക് വൈസ് ചെയർമാനും, സമാജം പ്രസിഡണ്ടുമായ ബാലൻ വാറണാട്ട് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ സർവീസ് സഹകരണ ബാങ്ക് വൈസ് ചെയർമാനും, സമാജം സെക്രട്ടറിയുമായ പ്രഭാകരൻ മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന സമാജം അംഗവും, കലാകാരിയും, സഹകാരിയുമായിരുന്ന വട്ടേക്കാടത്ത് ദേവകി രാമനാഥൻ രമ്യ വിജയകുമാറിന് ഉപഹാര സമർപ്പണം നടത്തി.
ഉണ്ണികൃഷ്ണൻ ആലക്കൽ, എ.സുകുമാരൻനായർ, രാജഗോപാൽ കാക്കശ്ശേരി, എം.രാജേഷ് നമ്പ്യാർ, രാജു കൂടത്തിങ്കൽ, സുരേന്ദ്രൻ മൂത്തേടത്ത്, അർച്ചനാരമേശ്, പ്രദീപ് നെടിയേടത്ത്,കുമാരി ചന്ദ്രൻ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി.സ്നേഹവിരുന്നും ഉണ്ടായിരുന്നു. ചടങ്ങിന് ശിവൻകണിച്ചാടത്ത്, ഷൈലജ ദേവൻ, എം.രമേശൻ, എം.ഉഷ, പി. മുരളീധരൻ, എന്നിവർ നേതൃത്വം നൽകി