the digital signature of the temple city

ഏകാദശി നിറവിൽ നാൽപതിനായിരത്തിലേറെ ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുത്തു

ഗുരുവായൂർ: ഏകാദശി നിറവിൽ ഗുരുവായൂർ കണ്ണനെ കണ്ടു തൊഴാൻ ഭക്തജന പ്രവാഹം. ദർശന സായൂജ്യം നേടിയ ഭക്തർ എകാദശി വിഭവങ്ങളോടെ പ്രസാദ ഊട്ടിൽ പങ്കു ചേർന്നു. ബുധനാഴ്ച രാത്രി പത്തു മണി മുതൽ ക്ഷേത്ര ദർശനത്തിന് ഭക്തർ വരിനിന്നു. ദശമി ദിനത്തിൽ നിർമ്മാല്യ ദർശനത്തോടെ തുറന്ന ക്ഷേത്രം നട വെള്ളിയാഴ്ച   ദ്വാദശി പണ സമർപ്പണം പൂർത്തിയായി കഴിഞ്ഞ്  രാവിലെ എട്ടു മണിയോടെ അടയ്ക്കും. അതു വരെ ഭക്തർക്ക് തുടർച്ചയായ ദർശന സമയമാണ്.

- Advertisement - Guruvayoor image

വ്യാഴാഴ്ച രാവിലെ 9 മണിയോടെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് ആറുമണിയോടെയാണ് അവസാനിച്ചത്. ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടിൽ നാൽപതിനായിരത്തിലേറെ പേർ പങ്കെടുത്തു. 

ശ്രീഗുരുവായൂരപ്പൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ശ്രീഗുരുവായൂരപ്പന് മുന്നിൽ ഇലയിട്ട് ഏകാദശി വിഭവങ്ങൾ വിളമ്പി. തുടർന്നു ഭക്തരുടെ ഇലയിലും വിഭവങ്ങൾ വിളമ്പി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ മുൻ എംപി, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts