the digital signature of the temple city

മേൽപുത്തൂർ പ്രതിമാസ്ഥാപന ദിനം 24 ന് വിവിധ പരിപാടികളോടെ ഗുരുവായൂർ ദേവസ്വം
ആഘോഷിക്കും.

ഗുരുവായൂർ ദേവസ്വം തിരുനാവായ ചന്ദനക്കാവ് കുറുമ്പത്തൂരിലെ മേൽപുത്തൂർ ഇല്ലപറമ്പിൽ നാരായണ ഭട്ടതിരിയുടെ പ്രതിമാസ്ഥാപനത്തിൻ്റെ നാൽപത്തി രണ്ടാം വാർഷികം നവംബർ 24, വൃശ്ചികം 8 വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.

- Advertisement - Guruvayoor image

രാവിലെ 7 മണി മുതൽ 12 വരെ മേൽപുത്തൂർ സ്മാരക മന്ദിരത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം .തുടർന്ന് അന്നദാനം. ഉച്ചയ്ക്ക് 2 മുതൽ നാലു മണി വരെ മണലൂർ ഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. വൈകുന്നേരം 5 മണി മുതൽ സാംസ്കാരിക സമ്മേളനം .ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്യും .ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ മുൻ എംപി അധ്യക്ഷനാകും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. വൈകിട്ട് ആറര മുതൽ മേൽപുത്തൂർ സ്മാരക കമ്മിറ്റി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. രാത്രി എട്ടുമുതൽ ഗുരുവായൂർ കൃഷ്ണശ്രീ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും ഉണ്ടാകും

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts