the digital signature of the temple city

ഗുരുവായൂർ ദേവസ്വം 2024 വർഷത്തെ ഡയറി പ്രകാശനം ചെയ്തു

ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ദേവസ്വം ഡയറി പുറത്തിറങ്ങി. ശ്രീവൽസം അതിഥി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസിന് നൽകിയാണ് ഡയറിയുടെ പ്രകാശനം നിർവ്വഹിച്ചത്.

- Advertisement - Guruvayoor image

ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര ജേതാവ് പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷ ഗോപാലനും മന്ത്രി ഡയറി സമ്മാനിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണസമിതി  അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ സന്നിഹിതരായി.

ഗുരുവായൂർ ക്ഷേത്ര വിശേഷങ്ങൾ, അറിയിപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ സമഗ്രമായി രേഖപ്പെടുത്തിയിരിക്കുന്ന ദേവസ്വം ഡയറി ഭക്തജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകും. കിഴക്കേ നടയിലെ ദേവസ്വം ബുക്ക്സ്റ്റാളിൽ ഡയറി ലഭ്യമാണ്. ജി.എസ്.ടി ഉൾപ്പെടെ 200 രൂപയാണ് വില.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts