ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ കർണാടക സംഗീത കലാനിധി പദ്മഭൂഷൺ മധുരൈ ടി എൻ ശേഷ ഗോപാലന് സമ്മാനിച്ചു.
ദേവസ്വം ആന പാപ്പാൻ ഏ ആർ രതീഷിൻ്റെ ആകസ്മികമായ നിര്യാണത്തെത്തുടർന്ന് ചെമ്പൈ സംഗീതോത്സവ ഉദ്ഘാടന ചടങ്ങും സാംസ്കാരിക സമ്മേളനവും ദേവസ്വം ഒഴിവാക്കിയിരുന്നു. തീർത്തും ചടങ്ങ് മാത്രമായി നടത്തിയ വേദിയിലാണ് ചെമ്പൈ പുരസ്കാരം നൽകിയത്.ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, ചെമ്പൈ സുരേഷ്, ഡോ. ഗുരുവായൂർ കെ മണികണ്ഠൻ. എൻ. ഹരി, വിദ്യാധരൻ മാഷ്, ആനയടി പ്രസാദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായി.