- Advertisement -[the_ad id="14637"]
ഗുരുവായൂർ: നഗരസഭ 10-ാം വാർഡിൽ “സ്മൈലിങ് പാലുവായ് ‘പദ്ധതി തുടങ്ങി. കൗൺസിലർ കെ എം മെഹ്റൂഫിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
പച്ചക്കറി, കുരുമുളക് തൈകൾ വിതരണം ചെയ്തു. പോത്തിൻ കുട്ടികളെയും വിതരണം ചെയ്തു. പാവറട്ടി റോയൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ കെ എം മെഹ്റുഫ് അധ്യക്ഷനായി. കൗൺസിലർമാരായ ബി വി ജോയ്, കെ പി എ റഷീദ്, തൈക്കാട് കൃഷി ഓഫിസർ റെജീന, സംഘാടക സമിതി അംഗങ്ങളായ വി സി മുഹമ്മദുണ്ണി, കെ കെ ജൈഫർ, ബജിത ഷിബു, സുഹ്റാബി, നെജി, മാജിത ഫൈസൽ എന്നിവർ പ്രസംഗിച്ചു.