ഗുരുവായൂർ: ഗുരുവായൂർ സത്യഗ്രഹ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനത്തിൽ ക്ഷേത്ര പ്രവേശന സത്യാഗ്ര ഹസ്തൂപ സവിധത്തിൽ ഒരുക്കിയ സ്മരണാ സദസ്സിൽ കഴിഞ്ഞ നാലു് പതിറ്റാണ്ടിൻ്റെ നിറവിൽ സത്യഗ്രഹ സ്മാരക സമിതി സാരഥിയായി സാരഥ്യം നൽകിയ സമിതി ചെയർമാനും, മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ ജനു ഗുരുവായൂരിന് സ്നേഹാദരം നൽകി സമാദരണം നടത്തി.
നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ അഡ്വ വി കെ വിജയൻ എന്നിവർ ചേർന്ന് ഉപഹാര സമർപ്പണവും, മുൻ ദേവസ്വം ചെയർമാൻ ടി വി ചന്ദ്രമോഹൻ എക്സ് എം എൽ എ, മുൻ നഗരസഭ ചെയർമാനും, എം എൽ എ യുമായ ഗീതാ ഗോപി, നഗരസഭ പ്രതിപക്ഷ നേതാവ് കെ പി.ഉദയൻ ,വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ എന്നിവർ സംസാരിച്ചു. വി അച്ചുതകുറുപ്പ് , ബാലൻ വാറണാട്ട്, ആർ രവികുമാർ , സജീവൻ നമ്പിയത്ത്, മുരളി അകമ്പടി, വി അച്ചുതൻ കുട്ടി മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി