ഗുരുവായൂർ: കേരള സാമൂഹിക നവോത്ഥാനത്തിന് ഊർജം പകർന്ന ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിന് നവംബർ ഒന്നിന് 92 വയസ് തികയും
ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിൻ്റെ 92-)o വാർഷികം ഗുരുവായൂർ ദേവസ്വം ആചരിക്കും. അനുസ്മരണവും പുഷ്പാർച്ചനയും ഉണ്ടാകും. രാവിലെ എട്ടര മണിക്ക് സത്രം മൈതാനത്തെ ക്ഷേത്ര പ്രവേശന സത്യഗ്രഹ സ്മാരക സ്തൂപത്തിന് സമീപമാണ് ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും സാംസ്കാരിക -സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ദേവസ്വം ജീവനക്കാരും അനുസ്മരണ ചടങ്ങിലും പുഷ്പാർച്ചനയിലും പങ്കെടുക്കും.
ഹിന്ദു സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ക്ഷേത്ര പ്രവേശനത്തിനുള്ള അവകാശം നേടിയെടുക്കുന്നതിനു വേണ്ടി 1931 നവംബർ ഒന്നിനാണ് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹം ആരംഭിച്ചത്.