the digital signature of the temple city

കെ എച്ച് ആർ എ വാർഷിക പൊതുയോഗം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്തു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗവും ,പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും 30/10/2023 തിങ്കളാഴ്ച രുഗ്മിണി റീജൻസിയിലെ സാഗർ ഗോപിയേട്ടൻ നഗറിൽ  വെച്ച്  പ്രസിഡൻ്റ് ഒ കെ ആർ മണികണ്ഠൻ്റെ അധ്യക്ഷതയിൽ  ബഹു: ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

വ്യാപാര സ്ഥാപനങ്ങൾക്ക് ഏകീകൃത ലൈസൻസ് സംവിധാനമൊരുക്കണം എന്നും. ചുരുങ്ങിയത് മൂന്ന് വർഷക്കാലം സുഗമമായ പ്രവർത്തന സാഹചര്യം ഒരുക്കി നൽകി ക്കൊണ്ട് ക്യത്യമായ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കി പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വേണം ലൈസൻസ് നൽകേണ്ടതെന്നും അദ്ദേഹം  പറഞ്ഞു. 

നഗരസഭ  ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷമണൻ  ഏകാദശി, ശബരിമല മണ്ഡല – മകര വിളക്ക് കാലത്ത്  ഹോട്ടൽ വ്യാപാര  മേഖല ചെയ്യേണ്ടതായ കാര്യങ്ങൾ വിശദീകരിച്ചു. 

ഹോട്ടൽ വ്യാപാര മേഖലയിലെ ആനുകാലിക പ്രതിസന്ധികളും സാഹചര്യങ്ങളും  സംസ്ഥാന വർക്കിങ് പ്രസിഡണ്ട്  സി ബിജുലാൽ,  ജി കെ പ്രകാശ്, ജില്ലാ നേതാക്കളായ  അമ്പാടി ഉണ്ണിക്യഷ്ണൻ, വി ആർbസുകുമാർ, സുന്ദരൻ നായർ, വി ജി ശേഷാദ്രി, സി എ ലോക്നാഥ്, പ്രേംരാജ് ചൂണ്ടലത്ത് , ഏ സി ജോണി, മോഡേൺ ബഷീർ, ഫിയാസ്, അക്ഷയ് കൃഷ്ണ , എൻ കെ രാമകൃഷ്ണൻ, കെ പി സുന്ദരൻ, രവീന്ദ്രൻ നമ്പ്യാർഎന്നിവർ സംസാരിച്ചു.

GOLNEWS 5

വാർഷിക പൊതുയോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ  യൂനിറ്റ് ഭാരവാഹികളായി ഒ കെ ആർ മണികണ്ഠൻ (പ്രസിഡണ്ട് ) സി എ ലോകനാഥ് (സെക്രട്ടറി) എൻ കെ രാമകൃഷ്ണൻ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts