തൃശ്ശൂർ: സംസ്ഥാന സർക്കാരിൻ്റെ തീരദേശ അവഗണന അവസാനിപ്പിക്കുക, കേന്ദ്ര സർക്കാർ പദ്ധതികൾ തീരദേശത്ത് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി ജില്ലാ പ്രസിഡൻറ് കേരളപ്പിറവി ദിനത്തിൽ തീരദേശ വാഹനജാഥ നടത്തും.
അഴീക്കോട് ബീച്ച് മുതൽ ചാവക്കാട് വരെയാണ് യാത്ര. കാലത്ത് 8.30 ന് അഴീക്കോട് നിന്നാരംഭിക്കുന്ന യാത്രയിൽ ശ്രീ സുരേഷ് ഗോപി ജാഥാ നായകന് പതാക കൈമാറും.സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ കെ.എസ് രാധാകൃഷ്ണൻ ഉദ്ഘാടന പ്രസംഗം നടത്തും. വിവിധ മണ്ഡലങ്ങളിലായി 15 പൊതുയോഗങ്ങൾ നടക്കും.ഈ യോഗങ്ങളിൽ മത്സ്യത്തൊഴിലാളികളെ ആദരിക്കുകയും പുതിയതായി ബിജെപിയിലേക്ക് ആളുകളെ സ്വീകരിക്കുകയും ചെയ്യും.
പൊതുയോഗങ്ങളിലെ സ്വീകരത്തിന് ശേഷം ചാവക്കാട് നടക്കുന്ന സമാപന പൊതുയോഗം ദേശീയ ഉപാധ്യക്ഷൻ ശ്രീ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വാഹന ജാഥ സംഘടിപ്പിക്കുന്നത്.