the digital signature of the temple city

ചാവക്കാട് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി

പുന്നയൂർക്കുളം: ചാവക്കാട് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഉപജില്ലയിലെ 105 ൽ പരം സ്കൂളുകളിൽ നിന്നായി 2600ൽ പരം വിദ്യാർത്ഥികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര,ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയം, ഐടി മേളയിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച കാലത്ത് 10 ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മേള ഉദ്ഘാടനം ചെയ്തു. 

- Advertisement - Guruvayoor image

വാർഡ്‌ കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വതന്ത്ര സുറിയാനി സഭ പരമാദ്ധ്യക്ഷൻ സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി.ചടങ്ങിൽ ചാവക്കാട് എ ഇ ഒ കെ ആർ രവീന്ദ്രൻ, എം ഗിരീഷ്, റെജി ബിജു, ബിനോയ് പി.മാത്യു, സി.ആർ. ജിജോ, ടി.എ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു. 

ചെവ്വാഴ്ച വൈകീട്ട് 4ന് മേള സമാപിക്കും. സമാപന സമ്മേളനം ഗുരുവായൂർ എംഎൽഎ. എൻ കെ അക്ബർ ഉദ്ഘാടനം ചെയ്യും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts