ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മൃതി ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ‘ശിവരാമൻ സ്മൃതി ‘ പുരസ്കാരം വെള്ളിത്തിരുത്തി ഉണ്ണിനായർക്ക് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഗുരുവായൂർ ശിവരാമന്റെ സ്മരണാർത്ഥം വർഷം തോറും നൽകി വരാറുള്ള 11,111 ക യും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് ‘ശിവരാമൻ സ്മൃതി ‘ പുരസ്കാരം
ഗുരുവായൂർ ശിവരാമന്റെ ഏഴാം ചരമവാർഷിക ദിനമായ 2023 ഡിസംബർ 2 ന് ഗുരുവായൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടത്തുന്നതാണ് . വാദ്യരംഗത്തെ വിവിധ വിഭാഗങ്ങളിലെ പ്രതിഭാധനരായ കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ (തിമില), തിച്ചൂർ മോഹനൻ (ഇടയ്ക്ക), പാഞ്ഞാൾ വേലുക്കുട്ടി (ഇലത്താളം), കലാമണ്ഡലം അനന്തകൃഷ്ണൻ (മദ്ദളം), പഴമ്പാലക്കോട് ശെൽവൻ (കൊമ്പ്), പട്ടിക്കാട് അജി (കുറുംകുഴൽ) എന്നിവരെയും ആദരിക്കും .
വാർത്ത സമ്മേളനത്തിൽ സ്മൃതി ട്രസ്റ്റ് ഭാരവാഹികളായ ഗുരുവായൂർ ജയപ്രകാശ്, ഗുരുവായൂർ ജോതിദാസ്, ബാലൻ വാറണാട്ട്, എന്നിവർ പങ്കെടുത്തു.