the digital signature of the temple city

ഗുരുവായൂരിൽ ഹരിത വിദ്യാലയം ഗ്രീൻ ആർമി രൂപീകരണം ശില്പശാല നടത്തി.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക, അവർ വഴി സ്കൂളുകളിലും വീടുകളിലും സമൂഹത്തിലും വൃത്തിയും സുന്ദരവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നഗരസഭ പ്രദേശത്തെ സ്കൂൾ കോളേജുകളിൽ നിന്നും തെരെഞ്ഞെടുത്ത വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി ടി എ പ്രസിഡണ്ടുമാർ, കൗൺസിലർമാർ എന്നിവർക്കായി നടത്തിയ ഏകദിന ശില്പശാല ടി എഫ് സി യിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേർസൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ എ എം ഷഫീർ, ഷൈലജ സുധൻ, എ എ മനോജ്, ബിന്ദു അജിത് കുമാർ, സായി മാസ്റ്റർ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, എന്നിവർ സംസാരിച്ചു.

ഐ ആർ ടി സി പ്രതിനിധികളായ ജയ് സോമനാഥൻ, മണികണ്ഠൻ മാസ്റ്റർ, വി മനോജ് കുമാർ എന്നിവർ ക്ലാസ്സ് നയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts