- Advertisement -[the_ad id="14637"]
കുന്നംകുളം: ശബരിമല നിയുക്ത മാളികപ്പുറം മേൽശാന്തിയായി അഞ്ഞൂർ പൂങ്ങാട്ട് മന മുരളി നമ്പൂതിരിയെ തിരഞ്ഞെടുത്തു. സംഘക്കളി ആചാര്യനായിരുന്ന പൂങ്ങാട് ഗോവിന്ദൻ നമ്പൂതിരിയുടെയും ഉമാദേവി അന്തർജ്ജനത്തിൻ്റെയും നാലാമത്തെ മകനായ മുരളി നമ്പൂതിരി 30 കൊല്ലമായി ഹൈദരാബാദ് സോമാജി ഗുഡ അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഭാര്യ: അങ്കമാലി ഇളവൂർ താന്നിപ്പിള്ളി മനക്കൽ ശ്രീല അന്തർജ്ജനം. മക്കൾ: ആര്യശ്രീ വിദ്യാർത്ഥി, പുറനാട്ടുകര സംസ്കൃത വിദ്യാപീഠം, ഭവപ്രിയ പ്ലസ് ടു വിദ്യാർത്ഥി, ഹൈദരാബാദ്.