ഗുരുവായൂർ: ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15ന് നടത്തപ്പെടുന്ന ജില്ലയിലെ തന്നെ മികവുറ്റ ദേശവിള (അയ്യപ്പൻ വിളക്ക്)ക്കിൻ്റെ ” വിളക്ക് കുറിക്കൽ ചടങ്ങ് ഭക്ത്യാധര പൂർവം തുലാമാസ ആരംഭ ദിനത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നടത്തി.
ക്ഷേത്രത്തിലെ അയ്യപ്പക്ഷേത്രത്തിന് മുന്നിൽ മേൽശാന്തി ഭാസ്ക്കരൻ നമ്പൂതിരിയുടെ പൂജാക്രമങ്ങൾക്ക് ശേഷം നൽകിയ വിളക്കാചാരത്തിൻ്റെ ചാർത്ത്, വിളക്കാചാര്യൻ മച്ചാട് സുബ്രമണ്യൻ ശരണവിളിക്കൾക്കിടയിൽ അയ്യപ്പസംഘം സെക്രട്ടറി കെ ദിവാകരൻ പാനൂരിന് നൽകി മഹനീയവിളക്ക് കുറിക്കൽ ചടങ്ങ് നടത്തി
സംഘം പ്രസിഡണ്ട് മoത്തിൽ രാധാകൃഷ്ണൻ ഗുരുസ്വാമിയായി ദക്ഷിണ സമർപ്പണം നടത്തി. വിവിധ ക്ഷേത്ര അയ്യപ്പസംഘ സാരഥികളായ ചന്ദ്രൻ ചങ്കത്ത്, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, ശിവൻ കണിച്ചാടത്ത്, ഇ രാജു, രാമകൃഷ്ണൻ ഇളയത്, ജോതിദാസ് ഗുരുവായൂർ, പി ഹരിനാരായണൻ. വിജയകുമാർ അകമ്പടി, ദിനു കോഴികുളങ്ങര, മോഹനചിത്ര, പി രാഘവൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു.