- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തോടു ബന്ധപ്പെട്ട് തിരുവെങ്കിടം അടിപ്പാതയ്ക്ക് ദേവസ്വം സ്ഥലം വിട്ടു നൽകുന്നതിനെതിരെ കോടതിയിൽ പോയി പദ്ധതിക്ക് തുരങ്കം വെക്കുന്ന സംഘപരിവാർ ശക്തികളെ ഒറ്റപ്പെടുത്തുക എന്നാവശ്യപ്പെട്ട് എൽ ഡി ഫ് ഗുരുവായൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവെങ്കിടത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ കാദർ ഉദ്ഘാടനം ചെയ്തു.
സി പി ഐ എം ജില്ലാ കമ്മറ്റിയംഗം സി സുമേഷ് , സി പി ഐ മണ്ഡലം സെക്രട്ടറി മുഹമദ് ബഷീർ, സൈമൺ മാസ്റ്റർ, മായാമോഹനൻ, മോഹൻദാസ്, പ്രസാദ് പൊന്നരാശേരി, ദേവിക ദിലീപ്, കെ.ആർ സൂരജ്, സി വി ശ്രീവാസൻ തുടങ്ങിയവർ സംസാരിച്ചു