- Advertisement -[the_ad id="14637"]
ഗുരുവായൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബുധനാഴ്ച വൈകീട്ട് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുലാഭാരം നടത്തി. വെണ്ണ, കദളി പഴം , പഞ്ചസാര എന്നിവ കൊണ്ട് ഒന്നിച്ചാണ് തുലാഭാരം നടത്തിയത് . 71 കിലോ തൂക്കം ഉണ്ടായിരുന്നു. തുലാഭാരം നടത്താനുള്ള വസ്തുക്കൾ അദ്ദേഹം കൊണ്ട് വന്നതിനാൽ തട്ടിൽ പണമായി 100 രൂപ മാത്രമാണ് ക്ഷേത്രത്തിൽ അടവാക്കേണ്ടി വന്നത് .
വൈകിട്ട് ദീപാരാധന കഴിഞ്ഞ സമയത്താണ് മുൻ അഡ്മിനിസ്ട്രേറ്ററും പ്രതിപക്ഷ നേതാവിന്റെ നേതാവിന്റെ സെക്രട്ടറിയുമായ കെ അനിൽകുമാർ, ക്ഷേത്രം മാനേജർ പ്രദീപ് വല്യാപ്പള്ളി, ഗോപാലകൃഷ്ണൻ എന്നിവരോടൊത്ത് അദ്ദേഹം ക്ഷേത്ര ദർശനത്തിനു എത്തിയത്.