ഗുരുവായൂർ: ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ മേഖലകളിൽ പ്രമുഖനും ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം മാനേജിംഗ് പാർട്ണറുമായ കേളംകണ്ടത്ത് ഗോപിനാഥൻ നായർ (83) ഇന്ന് പുലർച്ചെ 1.40 ന് പാലക്കാടുള്ള വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്താൽ നിര്യാതനായി. മുൻ പ്രവാസിയായിരുന്ന അദ്ദേഹം ജപ്പാൻ ഡ്രില്ലിംഗ് കമ്പനി (അബുദാബി) യിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു.
സഹധർമിണി കോട്ടക്കൽ പാലക്കാതോട്ടിലെ താങ്കലക്ഷ്മി ടീച്ചർ (Retd.).ആണ് സഹധർമിണി. മക്കൾ (late ) ബിനോ ഗോപിനാഥ്, Adv. നീതാ ഗോപിനാഥ്. മരുമക്കൾ : ദീപക് ചന്ദ്രൻ (ബിസിനസ്സ്) Adv. ബിന്ദു ബിനോ . പേരക്കുട്ടികൾ : സാന്ദ്ര ബിനോ, സന്ദേശ് ബിനോ, പ്രണവ് നായർ, പ്രാർത്ഥന നായർ . ഇന്ന് (02-10-23) ഗുരുവായൂരിലുള്ള സ്വവസതിയിൽ പൊതുദർശനം. സംസ്കാരചടങ്ങുകൾ നാളെ (03.10.2023) രാവിലെ 10 മണിക്ക് അയവർ മഠത്തിൽ