ഗുരുവായൂരിൽ സമ്പൂർണ്ണ ഭഗവദ് ഗീതാ സമൂഹ പാരായണം നാളെ രാവിലെ 6 മുതൽ

ഗുരുവായൂർ: പൂജ്യ ഗുരുദേവന്റെ 108-ാം ജയന്തിയോടനുബന്ധിച്ച് ചിന്മയ മിഷനറ നേതൃത്യത്തിൽ ഗുരുവായൂർ ക്ഷേത്ര പരിസരത്ത്  ഒക്ടോബർ 2ന് സംഘടിപ്പിക്കുന്ന സമ്പൂർണ്ണ ഭഗവദ് ഗീതാ സമൂഹ പാരായണത്തിൽ 1000 ൽ പരം പേർ പങ്കെടുക്കും. 

രാവിലെ 6 മുതൽ 9.15 വരെ തെക്കേനട ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലാണ് പാരായണം. എല്ലാ ചിന്മയ മിഷൻ കേന്ദ്രങ്ങളിൽ നിന്നും ചിന്മയ കുടുംബാംഗങ്ങൾ പിരിയണത്തിൽ പങ്കെടുക്കുന്നുണ്ട്. ഒക്ടോബർ 1 മുതൽ  8 വരെ  ഗുരുവായൂരിൽ നടക്കുന്ന ഗീതാ ശിബിരത്തിലും പങ്കെടുക്കാവുന്നതാണ്. ഗുരുവായൂർ തെക്കേനട ഭാഗവത സത്രസമിതി മന്ദിരത്തിലാണ് ഗീതാ ശിബിരം . ദിവസവും രാവിലെ 6 മുതൽ വൈകീട്ട് 7 വരെ പ്രഭാഷണം, പാരായണം , ചർച്ച, സത്സംഗം, ഭജന, നാമസങ്കീർത്തനം തുടങ്ങിയവയുണ്ടാകും. ശിബിരത്തിന് ഏകദേശം 100 പേരെ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.

സ്വാമി തത്ത്വാനന്ദ, സ്വാമിനി സംഹിതാനന്ദ, സ്വാമി അഭയാനന്ദ, ബ്രഹ്മചാരി സുധീർ ചൈതന്യ, ബ്രഹ്മചാരി മുകുന്ദ ചൈതന്യ എന്നിവർ ശിബിരത്തിനും സമൂഹ പാരായണത്തിനും നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്, പങ്കെടുക്കാനാഗ്രഹിക്കുന്നവർ ചിന്മയ മിഷനുമായി ബന്ധപ്പെടേണ്ടതാണ് 9495746977, 8281699186

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts