the digital signature of the temple city

ഉപജില്ലാ കായികോത്സവത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കി സംഘാടകർ

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി സംഘാടകർ. 

- Advertisement - Guruvayoor image

തേങ്ങാ പാലിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ ഗോതമ്പ് പായസം ഉൾപ്പെടെയായിരുന്നു ഉദ്ഘാടന ദിവസത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കുള്ള ഭക്ഷണം. വിദ്യാർത്ഥികളും കൂടെയെത്തിയ അധ്യാപകരും സംഘാടകരും ഉൾപ്പെടെ രണ്ടായിരത്തോളം പേർക്കാണ് ഇന്ന് സദ്യ വിളമ്പിയത്. ഭക്ഷണം നൽകുന്നതിന് നാല് കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. ശ്രീകൃഷ്ണ സ്കൂൾ എൻ എസ് എസ് വളണ്ടിയേഴ്സ് ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു തന്നെ ഭക്ഷണം വിതരണം ചെയ്തു.

സ്കൂൾ കലോത്സവങ്ങളിൽ ഭക്ഷണം ഒരുക്കാറുണ്ടെങ്കിലും ഉപജില്ലാ കായിക മേളയിൽ ആദ്യമായാണ് ഭക്ഷണം നൽകുന്നത്. നാളെ ഉച്ചക്ക് വെജിറ്റബിൾ ബിരിയാണി കാണ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. കായികോത്സവം 30 നു സമാപിക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts