ഗുരുവായൂർ: കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഗോകുലം സ്കൂളുകളുടെ കലോത്സവം “നവരസ-23” യുടെ സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 26, 27 തിയ്യതികളിൽ ഗുരുവായൂർ ഗോകുലം പബ്ലിക് സ്കൂളിൽ വച്ച് നടക്കുന്ന കലോത്സവത്തിൽ 1500 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും. പരിപാടിയുടെ വിജയത്തിനായി ഗോകുലം ഗോപാലൻ മുഖ്യ രക്ഷാധികാരിയും പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ അദ്ധ്യക്ഷനും ഗോകുലം ഗുരുവായൂർ പ്രിൻസിപ്പൽ ശ്രീജിത്ത് കെ. പി. ജനറൽ കൺവീനറുമായുള്ള ആയിരത്തൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു.
എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗോകുലം ഗ്രൂപ്പ് ചെയർമാർ ഗോകുലം ഗോപാലൻ ലോഗോ പ്രകാശനം ചെയ്തു.
ഗോകുലം സ്കൂളുകളുടെ ഡയരക്ടർ, പ്രൊഫ. സണ്ണി ഫ്രാൻസിസ്, വാർഡ് മെമ്പർ ശ്രീമതി ശ്രീബിത ഷാജി എന്നിവർ സംസാരിച്ചു. ചേർത്തല ഗോകുലം പ്രിൻസിപ്പൽ, സുധീർ ടി. ജി., ഗോകുലം പഴുവിൽ പ്രിൻസിപ്പൽ അഭിലാഷ് കെ. ആർ, ഗോകുലം ഗുരുവായൂർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിതാര ധനനാഥ് എന്നിവർ പങ്കടുത്തു.
ഗോകുലം ഗുരുവായൂർ പ്രിൻസിപ്പൽ ശ്രീജിത്ത് കെ. പി. സ്വാഗതവും ഗോകുലം ആറ്റിങ്ങൽ പ്രിൻസിപ്പൽ ബിജു എസ്. പിള്ള നന്ദിയും പറഞ്ഞു.