the digital signature of the temple city

ഗുരുവായൂർ ദേവസ്വത്തിൽ നഴ്സിങ്ങ് ഓഫീസർ ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ആരംഭിച്ച നവജീവനം ഡയാലിസിസ് സെൻററിലേക്ക് നഴ്സിങ്ങ് ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 26 ന് രാവിലെ 10ന് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.

- Advertisement - Guruvayoor image

ഹിന്ദു മതത്തിൽ പ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. എസ്എസ്എൽസിയും മൂന്നുവർഷത്തിൽ കുറയാത്ത ജനറൽ നഴ്സിങ്ങ് പരിശീലനവും കേരള നഴ്സസ് ആൻറ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഡയാലിസിസ് യൂണിറ്റിൽ 6 മാസം പ്രവർത്തിച്ചുള്ള പരിചയം അഭിലഷണീയം. ഒരു ഒഴിവുണ്ട്. 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 2023 ജനുവരി ഒന്നിന് 18- 36 . ബയോഡാറ്റയ്ക്കൊപ്പം ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതംഹാജരാകണം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഒരു മണിക്കൂർ നേരത്തെ എത്തിച്ചേരേണ്ടതാണ്.. വിശദ വിവരങ്ങൾ ദേവസ്വം വെബ്സൈറ്റിലുണ്ട്. വിവരങ്ങൾക്ക് ഈ നമ്പറിൽ 0487-2556335 Extn-251 വിളിക്കാം

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts