- Advertisement -[the_ad id="14637"]
ഗുരുവായൂർ: ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ തകർന്നു കിടക്കുന്ന ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നേരിട്ട് പരാതി നൽകുകയും റെയിൽവേ ഡിവിഷണൽ മാനേജർക്ക് ഇ-മെയിൽ വഴി പരാതി അയക്കുകയും ചെയ്തു.
ജാഗൃതി പ്രസിഡണ്ട് പ്രൊഫസർ വിജയൻ മേനോൻ, സെക്രട്ടറി സി.സജിത്കുമാർ, പി.ശിവദാസൻ എന്നിവരുടെ നേതൃത്വത്തിൽ പരാതി സമർപ്പിച്ചു.