the digital signature of the temple city

കമ്പ്യൂട്ടർ ഗെയിമുകൾക്ക് പകരമായി റുബിക്സ് പരിശീലനം.

- Advertisement -[the_ad id="14637"]


പാവറട്ടി : വേന്മേനാട് എംഎസ്എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് കമ്പ്യൂട്ടർ ഗെയിമുകൾക്ക് പകരമായി റൂബിക്സ് പരിശീലനവുമായി രംഗത്തെത്തിയത് വിദ്യാർത്ഥികളിലെ പഠന സമയങ്ങളിൽ
ഭൂരിഭാഗവും നഷ്ടപ്പെടുത്തുന്ന കമ്പ്യൂട്ടർ ഗെയിമുകളെ നിയന്ത്രിക്കാനും പകരം ഏകാഗ്രതക്കും ബുദ്ധിശക്തിക്കും ഊന്നൽ നൽകുന്ന റൂബിക്സ് പോലെയുള്ള പരിശീലനങ്ങൾ കുട്ടികളിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്നും 24 കേരള ബറ്റാലിയൻ അസോസിയേറ്റ് എൻസിസി ഓഫീസർ മേജർ പിജെ സ്റ്റൈജു പരീശീലനം ഉദ്ഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു.

PSX 20230921 094824

വിദ്യാലയത്തിൽ നടന്ന പരിശീലനത്തിന് അദ്ദേഹം നേതൃത്വം നൽകി. വിദ്യാർത്ഥികളിലെ മോബെൽ ഉപയോഗ വർദ്ധനവിനെ നിയന്ത്രിക്കാൻ വേണ്ട പരിശീലനവും സെമിനാറിന്റെ ഭാഗമായി രക്ഷിതാക്കൾക്കും നല്കിയിട്ടുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പുതിയൊരു പഠന സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്ന് കരിയർ മാസ്റ്റർ കെ വി ഷൈൻ അറിയിച്ചു.

പ്രിൻസിപ്പൽ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകരായ സൽമാൻ ഖുർഷിദ്, റൂബി, നജ്ന, ലിഷദത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.വിദ്യാർത്ഥികളായ മുഹമ്മദ്‌ മിലൻ, hറാസിക്ക് ഇബ്രാഹിം,റിൻഷാദ്, മുഹമ്മദ്‌ അഫ്നൻ എന്നിവർ തുടർ പരിപാടികൾക്ക് നേതൃത്വം നല്കും .

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts