ഗുരുവായൂർ : വിവാഹത്തിരക്കിൽ വീർപ്പുമുട്ടി ക്ഷേത്രവും പരിസരസവും. ചിങ്ങ മാസത്തിലെ മുഹൂർത്തം കൂടുതൽ ഉള്ള ഞായറാഴ്ച 188 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് . പാർക്കിംഗ് സെന്ററുകളല്ലാം നിറഞ്ഞതോടെ ഇന്നർ റിങ് റോഡും ഔട്ടർ റിങ് റോഡും വിവാഹപ്പാർട്ടികളുടെ വാഹനങ്ങൾ കയ്യടക്കി.
അവധി ദിവസമായതിനാൽ ക്ഷേത്ര ദർശനത്തിനും ക്രമാതീതമായ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരം രൂപയുടെ സ്പെഷ്യൽ ദർശനത്തിന് ടിക്കറ്റ് എടുത്ത് ദർശനം നടത്തിയത് 1576 പേരാണ് ഇത് വഴി 20.27 ലക്ഷം രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് ആറ് ലക്ഷം (6,08,632) രൂപയുടെ പാൽപായസമാണ് ഭക്തർ ശീട്ടാക്കിയത് . 1,65, 240 രൂപയുടെ നെയ്പായസവും ശീട്ടാക്കി . തുലാഭാരം വഴിപാട് വഴി 22.57 ലക്ഷം രൂപയും ഭഗവാന് ലഭിച്ചു . ഭണ്ഡാര ഇതര വരുമാനമായി എഴുപത്തിരണ്ട് ലക്ഷത്തിലധികം (72,92,445) രൂപയാണ് ഞായറാഴ്ച ലഭിച്ചത്