the digital signature of the temple city

ഗുരുവായൂരിൽ ചട്ടമ്പിസ്വാമി ജയന്തി ദിനാചരണം നടന്നു.

 ഗുരുവായൂർ: നവോത്ഥാന നായകനും കേരള സൗഹൃദ ഗുരു ശ്രേഷ്ഠനുമായ ചട്ടമ്പി സ്വാമിയുടെ ജയന്തി ദിനത്തിൽ തിരുവെങ്കിടം നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് ദിനാചരണം നടത്തി.

- Advertisement - Guruvayoor image

 സമാജം ഓഫീസിൽ സമാജം വൈസ് പ്രസിഡണ്ട് ആലക്കൽ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണ സദസ്സ് സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. 

എ സുകുമാരൻ നായർ ജയന്തി ദിന സന്ദേശം നൽകി. വിദ്യാഭ്യാസ മേഖലകളിലെ പ്രതിഭകൾക്ക് സ്നേഹാദരം നൽകി. പ്രഭാകരൻ മണ്ണൂർ, ബാലൻ തിരുവെങ്കിടം, കെ രാജഗോപാൽ, എം രാജേഷ് നമ്പ്യാർ. രാജു കൂടത്തിങ്കൽ .പ്രദീപ് നെടിയത്ത്, അർച്ചനാ രമേശ്, ജയന്തി കുട്ടം പറമ്പത്ത്, സുരേന്ദ്രൻ മൂത്തേടത്ത്, പി കെ വേണുഗോപാൽ, രാജുമനയത്ത്, ഹരി വടക്കൂട്ട്, എന്നിവർ പ്രസംഗിച്ചു.

ചട്ടമ്പിസ്വാമി ജയന്തി ദിനത്തിന് പൊതു അവധി നൽകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts