- Advertisement -[the_ad id="14637"]
ഗുരുവായൂർ: ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പലും ചിത്രകാരനുമായ കെ യു കൃഷ്ണകുമാർ ആറാമത് രാജാ രവി വർമ്മ ചീത്ര കാർ സമ്മാൻ പുരസ്കാരത്തിന് അർഹനായി.
രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ് മണ്ഡൽ സൻസ്ഥാൻ കേന്ദ്ര ലളിത കലാ അക്കാദമിയുമായി സഹകരിച്ചാണ് പുരസ്കാരം നൽകുന്നത്. ഡൽഹിയിൽ ചൊവ്വാഴ്ച വൈകിട്ട് 6ന് നടക്കുന്ന സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ജി സി മുർമു പുരസ്കാരം സമർപ്പിക്കും