ഗുരുവായൂർ: അഷ്ടമി രോഹിണി ദിനമായ സെപ്റ്റംബർ 6 ബുധനാഴ്ച ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കാൻ പൊന്നിൻ കിരിടം തയ്യാറായി.
പിറന്നാൾ ദിന സമ്മാനമായി കണ്ണന് സ്വർണ്ണ കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ സ്വർണ്ണ പണി ചെയ്യുന്ന തൃശൂർ കൈനൂർ തറവാട്ടിൽ കെ വി.രാജേഷ് ആചാര്യയെന്ന ഭക്തനാണ്. സ്വർണ്ണ കിരീടത്തിന് 38 പവൻ തൂക്കം വരും.


