the digital signature of the temple city

റെയിൽവേ മേൽപ്പാല നിർമ്മാണ തൊഴിലാളികൾക്ക് ഓണസദ്യയും ആദരവും നല്കി ഗുരുവായൂർ ടൗൺ ക്ലബ്ബ്.

ഗുരുവായൂർ: ഗുരുവായൂർ ടൗൺ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണ തൊഴിലാളികൾക്ക് ഓണസദ്യയും ആദരവും പാരിതോഷികവും നല്കി.
ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായ യോഗത്തിൽ എം എൽ എ എൻ കെ അക്ബർ യോഗം ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

തൊഴിലാളികൾക്കുള്ള ആദരവും, പാരിതോഷികവും എം എൽ എ  നല്കി. നഗരസഭാ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, ക്ലബ്ബ് രക്ഷാധികാരി വി കെ സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു  തുടർന്ന്  എം എൽ എ,, ചെയർമാൻ, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ  തൊഴിലാളികൾക്ക് ഓണസദ്യ വിളമ്പി. ക്ലബ്ബ് പ്രസിസണ്ട് കെ ബി ഷൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
സെക്രട്ടറി എൻ രാജൻ സ്വാഗതവും ടി ഡി വാസുദേവൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് സി ഡി ജോൺസൻ എം എൽ എയ്ക്കും, നഗരസഭാദ്ധ്യക്ഷനും, പ്രതിപക്ഷ നേതാവിനും ഓണക്കോടി നല്കി. ഷാജി എ ബി, വി കെ അനിൽ, വി കെ സുജിത്,  ഒ ഷാജി മോൻ, എന്നിവരും മറ്റു ക്ലബ്ബാംഗങ്ങളും .പങ്കെടുത്തു

golnews20230830 184347
ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts