ഗുരുവായൂർ മെട്രോലിങ്സ് ക്ലബ്ബിൻറെ ഓണാഘോഷം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് അങ്കണത്തിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻറ് പി മുരളീധരൻ അധ്യക്ഷത വഹിച്ചു.
ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജിസ്മാ തെരേസ, ശിവജി ഗുരുവായൂർ എന്നിവർ മുഖ്യ അതിഥികളായിരുന്നു. യോഗത്തിൽ ജനറൽ സെക്രട്ടറി ഗിരീഷ് സി ഗീവർ സ്വാഗതം ആശംസിച്ചു. ജോർജ് തരകൻ, ബിന്ദു ജയ്സൺ, ഷൈജു കെ ബി, വി കെ അനിൽകുമാർ, കെ ആർ ചന്ദ്രൻ. ബാബു എം വർഗീസ് ആശംസകൾ നേർന്നു. ട്രഷറർ ചാർലി .മാളിയ മാവ് നന്ദി പ്രകാശിച്ചു. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.


