ഷൊർണൂർ: കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുആളുടെ ജീവചരിത്രകാരനായ പ്രൊഫസർ കെ പി ബാബുദാസ് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളെ വിശേഷിപ്പിച്ചത് സ്വയംഭൂവായ കലാകാരൻ എന്നാണ്. കലാരംഗത്ത് വിശിഷ്യ കഥകളിയിൽ നല്ലൊരു ഗവേഷകൻ, വിമർശകൻ, ഗായകൻ, അഭിനേതാവ്, ചിത്രകാരൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം വിരാചിച്ചു. കഥകളിക്കു തികച്ചും ആധുനികമായ മേള പദ്ധതിയിലൂടെ ഭാവാത്കമായ കഥകളി മേളത്തിന് ഉദയം കൊണ്ടത് പൊതുവാളിലൂടെയാണ്. ഈ പ്രതിഭയുടെ ജന്മശതാബ്‌ദി 2024 മെയ് 28നു ആണ്. അദ്ദേഹത്തിന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി 2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്‌ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.
സെപ്തംബര് 3നു കോട്ടയം കളിയരങ്ങിന്റെ ആഭിമുഖ്യത്തിൽ തൃക്കൈക്കൂട്ട് സ്വാമിയാർ മഠം ഹാളിൽ വച്ച് നടക്കുന്ന അനുസ്മരണ യോഗത്തിൽ കൃഷ്ണൻകുട്ടി പൊതുവാൾ അനുഗ്രഹാശിസ്സുകളോടെ നാമകരണം ചെയ്ത മിടുക്കൻ എന്ന് കഥകളി ലോകം അറിയപ്പെടുന്ന ശ്രീ കുറൂർ വാസുദേവൻ നമ്പൂതിരി നടത്തുന്ന അനുസ്മരണ പ്രഭാഷണത്തിൽ തന്റെ ഗുരുവിനു ശ്രദ്ധാഞ്ജലി അർപ്പിക്കും. ഈ അടുത്ത കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ പ്രശസ്ത കഥകളി നടൻ കലാമണ്ഡലം രാമകൃഷ്ണനെയും ഈ അവസരത്തിൽ ശ്രീ . ആര്ടിസ്റ് രാജു അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് പ്രമുഖ കലാകാരൻമാർ പങ്കെടുക്കുന്ന കർണശപഥം കഥകളി ഉണ്ടായിരിക്കും
വൈക്കം കഥകളി ക്ലബ് 2023 ജൂൺ 25നും, നോർത്ത് പറവൂർ കളിയരങ് 2023 ജൂലൈ 9നും, ഓഗസ്റ്റ് 12നു പെരുമ്പാവൂർ കഥകളി ക്ലബും ഓഗസ്റ്റ് 26നു തോടയം കഥകളി യോഗം അനുസ്മരണ യോഗം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചിരുന്നതായി സെക്രട്ടറി രാജൻ പൊതുവാൾ അറിയിച്ചു.