ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തിരുവോണദിനം പുലർച്ചെ മുതൽ ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവസമർപ്പണം നടക്കും.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ശ്രീ ഗുരുവായൂരപ്പന് ആദ്യം
ഓണപ്പുടവ സമർപ്പിക്കും .തുടർന്ന് ദേവസ്വം ചെയർമാനും ഭരണ സമിതിഅംഗങ്ങളും ഓണപ്പുടവ സമർപ്പിക്കും. കാലത്ത് നാലര മണി മുതൽ ഉഷഃപൂജ വരെ ഭക്തർക്ക് ഓണപ്പുടവ സമർപ്പിക്കാവുന്നതാണെന്ന് ദേവസ്വം അറിയിച്ചു.


