ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായും, ജീവനക്കാരനായും സ്തുതിർഹവും, സുതാര്യവും, സേവനദാതാവായും, മാതൃകാപരവും, മാർഗ്ഗദീപവുമായി പ്രവർത്തന പഥത്തിലുടനീളം കർത്തവ്യപാടവവും, കർമ്മോത്സുകതയും ഉയർത്തി പിടിച്ച മഹനീയ വ്യക്തിത്വമായിരുന്ന പാലിയത്ത് രാമകൃഷ്ണൻ നായരെ നാലാം ചരമവാർഷിക ദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് ഗുരുവായൂർ കരുണാകരൻ കൾച്ചറൽ സെൻ്റർ അനുസ്മരിച്ചു.
കൾച്ചറൽ ഫോറം പ്രസിഡണ്ടു് ബാലൻ വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സെക്രട്ടറി ഇ ജയപ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. തദ്ദേശീയരായ ഗുരുവായൂർ നിവാസികൾക്ക് ഏറ്റവും കൂടുതൽ ജീവിത സാഹചര്യം മാത്രം മുൻനിർത്തി ഗുരുവായൂർ ദേവസ്വത്തിൽ ജോലി നൽകി സംരക്ഷണം ഉറപ്പ് വരുത്തിയ ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും, രാമകൃഷ്ണൻ നായരുടെ ഭരണസമിതിക്ക് ശേഷമോ, അതിന് മുൻപൊ ഇത്തരത്തിൽ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് അദ്ദേഹത്തിൻ്റെ മഹത്വം ഉയർത്തി പിടിയ്ക്കുന്നതെന്നും, വേറിട്ട് നിർത്തുന്നതും പ്രമേയത്തിൽ അവതരിപ്പിച്ചു. പദവി അലങ്കാരവും, അതിലൂടെ തെറ്റായ മറ്റു് പലതിലേയ്ക്കും വഴി തുറക്കപ്പെടുമെന്നും തിരിച്ചറിഞ്ഞ് സുതാര്യ പ്രവർത്തികളിലുടെ ജന മനസ്സുകളിൽ ഇടം നേടിയ ജനകീയനുമായിരുന്നു. രാമകൃഷ്ണൻ നായരെന്ന് പ്രമേയത്തിലൂടെ യോഗം അഭിപ്രായപ്പെടുകയും ചെയ്തു.
ടി ഡി സത്യദേവൻ, എം ഗോപിനാഥൻ നായർ, വി ഹരിദാസ്, ടി ഷൺമുഖൻ, സി മുരളീധരൻ, പി മാധവൻ, കെ ഭാസ്ക്കരൻ, .വി ബാലചന്ദ്രൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി