the digital signature of the temple city

ലയൺസ് ക്ലബ് ഗുരുവായൂരിന്‍റെ 32മത് ഇൻസ്റ്റലേഷൻ ചടങ്ങും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ലയൺസ് ക്ലബ് ഓഫ് ഗുരുവായൂരിന്‍റെ 32 മത്  ഇൻസ്റ്റലേഷൻ ചടങ്ങും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും ഇൻഡക്ഷൻ ചടങ്ങും സെക്കന്റ് വൈസ് ഡിസ്റ്റിക് ഗവർണർ ടി ജയകൃഷ്ണൻ നിർവഹിച്ചു. പ്രസിഡണ്ട് വിൻസെന്റ് സി എഫ് അധ്യക്ഷത വഹിച്ചു.

ഡയാലിസിസ് കിറ്റ് വിതരണവും എൽ സി ഐ എഫ് കിറ്റ് വിതരണവും തദവസരത്തിൽ നടന്നു. വാർഡ് കൗൺസിലർ സുബിത സുധീറിനെ  ക്ലബ്ബ് ആദരിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ പുരസ്കാര അവാർഡുകൾ വിതരണം ചെയ്തു.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു പ്രസിഡണ്ട് രാജേഷ് ജാക്ക്, സെക്രട്ടറി വിൻസൻറ് സി എഫ്, ട്രഷറർ പോളി ഫ്രാൻസിസ് , വൈസ് പ്രസിഡണ്ട് മാരായി ചന്ദ്രൻ കെ ആർ  സന്തോഷ് ജാക്ക്, ജോയിൻ സെക്രട്ടറി ഷാജു കെ എം, തുടങ്ങിയവർ ഭാരവാഹികളായി.
വിവിധങ്ങളായ ഓണ മത്സരങ്ങളും കലാപരിപാടികളും ഉണ്ടായിരുന്നു. മാവേലിയുമൊത്ത് കുടുംബാംഗങ്ങൾ ഓണം ആഘോഷിച്ചു.

ജോയിൻറ് ക്യാബിനറ്റ് സെക്രട്ടറി സുധാകരൻ നാരായശ്ശേരി, റീജണൽ ചെയർപേഴ്സൺ തോമസ് വി ജെ , സോൺ ചെയർമാൻ ശിവദാസൻ മുല്ലപ്പള്ളി, റാഫേൽ കെ എ, പോളി ഫ്രാൻസിസ്, സോജു പി ജോൺ, ചന്ദ്രൻ കെ ആർ, ജോയ്സി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts