ഗുരുവായൂർ: പൈതൃകം ഗുരുവായൂർ കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ 2023 ഓഗസ്റ്റ് 23 ബുധനാഴ്ച കാലത്ത് 9 മണിക്ക് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് അഷ്ടപദി അരങ്ങേറ്റം നടന്നു. 55 വയസു മുതൽ 80 വയസു വരെയുള്ളവരാണ് അങ്ങേറ്റം നടത്തിയത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്

ഗിന്നസ് ബുക്ക് ജേതാവും പ്രശസ്ത അഷ്ടപദി അദ്ധ്യാപകനുമായ ജ്യോതിദാസ് ഗുരുവായൂരിന്‍റെ കീഴിൽ അഭ്യസിച്ച പത്തോളം പേരാണ് അരങ്ങേറ്റം കുറിച്ചത്. പൈതൃകം കലാക്ഷേത്രം ഇതാദ്യമായാണ് അഷ്ടപദി അരങ്ങേറ്റം സംഘടിപ്പിക്കുന്നത്. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ആരംഭിച്ച ചടങ്ങ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ മുഖ്യാതിഥി ആയിരുന്നു അരങ്ങേറ്റത്തിൽ പങ്കെടുത്തവർക്ക് പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി ഉപഹാരസമർപ്പണം നടത്തി.

പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്,അധ്യക്ഷനായിരുന്നു. സെക്രട്ടറി മധു. കെ. നായർ, പൈതൃകം കലാക്ഷേത്ര ചെയർ മാൻ മണലൂർ ഗോപിനാഥ്, ജനറൽ കൺവീനർ മുരളി അകമ്പടി, ട്രഷറർ കെ മോഹനകൃഷ്ണൻ, ശ്രീകുമാർ പി നായർ, കെ സുഗതൻ രവീന്ദ്രൻ വട്ടരങ്ങത്ത് ഐ പി രാമചന്ദ്രൻ, സുരേഷ് കുറുപ്പ്, കുന്നത്തൂർ സുബ്രഹ്മണ്യൻ, വി എസ് സരോജിനി അമ്മ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
