ഗുരുവായൂർ : വറുതിയിൽ നിന്ന് നിറ സമൃദ്ധിയിലേക്കുള്ള ആത്മീയ പ്രയാണം വിളിച്ചോതി തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു.നേരത്തെ പഴുന്നാന ആലപ്പാട്ട്പാടത്ത് നിന്ന് എത്തിച്ച കതിർ കററകൾ ക്ഷേത്ര പടിഞ്ഞാറെ ഗോപുരത്തിന് മുന്നിൽ കമനീയ കളമൊരുക്കി അരിമാവ് അണിഞ്ഞു് നാക്കലകളിൽ വെച്ച് തീർത്ഥജലം തെളിയിച്ച് ശുദ്ധമാക്കി ക്ഷേത്രം മേൽശാന്തിമാരായകൃഷ്ണകുമാർ തിരുമേനി, ഭാസ്ക്കരൻ തിരുമേനി കീഴ്ശാന്തി ശിവകരൻ തിരുമേനി എന്നിവർ ഭക്തജനനിറവിൽ കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തിൽ വാദ്യത്തിൻ്റെ അകമ്പടിയോടെ ക്ഷേത്ര ശ്രീലകത്ത് എത്തിച്ച് അനുബന്ധ പൂജകൾ പൂർത്തിയാക്കി വെങ്കിടേശ്വരനും, തിരുവെങ്കിടത്തമയ്ക്കും ഉപദേവൻമാർക്കും പൂജാവിധികളോടെ കറ്റകൾ സമർപ്പിച്ചു.തുടർന്ന് പൂജിച്ച കറ്റകൾ അന്നദാന മണ്ഡപത്തിൽ എത്തിച്ച് ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു.
ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, ചന്ദ്രൻചങ്കത്ത്, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, ശിവൻകണിച്ചാടത്ത്, ബിന്ദു നാരായണൻ ഹരി കൂടത്തിങ്കൽ, പി.ഹരിനാരായണൻ ക്ഷേത്രം മാനേജർ പി.രാഘവൻ നായർ, വിജയകുമാർ അകമ്പടി, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി എന്നിവർ നേതൃത്വം നൽകി.