ഗുരുവായൂർ: 2023 സെപ്റ്റംമ്പർ 6 ന് അഷ്ടമിരോഹിണി നാളിൽ അഭൂത പൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് വി ഐ പി, സ്പെഷ്യൽ ദർശനത്തിന് രാവിലെ 6 മുതൽ നിയന്ത്രണമുണ്ടാകും.
കൂടുതൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനാണ് നടപടി. സീനിയർ സിറ്റിസൺ ദർശനം രാവിലെ നാലര മുതൽ അഞ്ചര മണിവരെയും വൈകുന്നേരം 5 മുതൽ 6 മണി വരെയുമാകും. തദ്ദേശീയർക്ക് ക്ഷേത്രത്തിലെ നിലവിലുള്ള സമയത്തും അനുവദിക്കും. ബാക്കി നേരം പൊതു വരി സംവിധാനം മാത്രമാകും ഉണ്ടാവുക. ക്ഷേത്ര ദർശനത്തിനുള്ള ക്യൂ നിലവിലുള്ള സംവിധാനം അപര്യാപ്തമാകുന്ന പക്ഷം കിഴക്കേ നടപ്പുരയിലോ, പൂന്താനം ഹാളിലേക്കോ ഭക്തജനങ്ങളെ വരിനിൽക്കാൻ സൗകര്യം ഒരുക്കും.
ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനവും അന്നേ ദിവസം ഉണ്ടാകില്ല. അഷ്ടമിരോഹിണി നാളിൽ നിർമ്മാല്യ ദർശനത്തിനുള്ള ക്യൂ നേരെ ക്ഷേത്രത്തിലേക്ക് വിടുന്നതായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു.